ആലപ്പുഴ: കരുവാറ്റ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ സംഘം. പ്രതികൾ സംഭവ സമയം രാസ ലഹരി ഉപയോഗിച്ചിരുന്നതായാണ് നിഗമനം.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് പൊലീസ് അപേക്ഷ സമർപ്പിക്കും.
വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമാണെന് പൊലീസ് കോടതിയെ അറിയിക്കും.
സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടിയെ കൗൺസിലിങ്ങിനും വൈദ്യപരിശോധനക്കും വിധേയമാക്കുന്നതിനും പൊലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
അതേസമയം, വയോധികൻ ബാഡ് ടച്ച് നടത്തിയതിലുള്ള പ്രതികാരമാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
