കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇഡിയുടെ സത്യവാങ്മൂലം ഹൈക്കോടതിയിൽ. സിപിഎമ്മിന് കരുവന്നൂരിൽ രഹസ്യ അക്കൗണ്ടുകളുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്നും സത്യവാങ്മൂലത്തിൽ ഇഡി വെളിപ്പെടുത്തി.
വെളിപ്പെടുത്താത്ത 25 അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആകെ 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതില്‍ 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായ്പ നല്‍കാന്‍ ഉന്നത സിപിഐഎം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും എസി മൊയ്തീന്‍, പി രാജീവ്, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ ഇടപെട്ടുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലെ 55 പ്രതികൾക്കുമെതിരെ ഇഡി കുറ്റപത്രം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്