കരൂർ ദുരന്തം: എസ്ഐടി അന്വേഷണത്തിനെതിരായ ഹർജികളിൽ ഉത്തരവ് പറയാനായി മാറ്റി സുപ്രീംകോടതി 

OCTOBER 10, 2025, 10:05 AM

ഡൽഹി: തമിഴ്നാട് കരൂർ തിക്കിലും തിരക്കിലും പെട്ട അപകടത്തിലെ എസ്ഐടി അന്വേഷണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റിയതായി റിപ്പോർട്ട്. 

അതേസമയം ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചു. 

എന്നാൽ സംഭവസ്ഥലത്ത് നിന്ന് പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് മാറിയതെന്നും ഹൈക്കോടതി പരാമർശങ്ങൾ അതിരുകടന്നതാണെന്നും ടിവികെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എസ്ഐടി അന്വേഷണത്തിൽ ടിവികെയും അപകടത്തിൽ മരിച്ച ചില ഇരകളുടെ കുടുംബവും അതൃപ്തി അറിയിച്ചു. തമിഴ്നാട് പൊലീസിന്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ഇരകളുടെ കുടുംബം കോടതിയിൽ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം എസ്ഐടി അന്വേഷണത്തിൽ ഇതുവരെ വീഴ്ച ഉണ്ടായിട്ടില്ലെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam