ബാംഗളൂരില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ് അനുവദിച്ച് കര്‍ണ്ണാടക ആര്‍ടിസി

SEPTEMBER 2, 2025, 1:25 AM

തിരുവനന്തപുരം: ഓണക്കാല തിരക്കുകൾ പരിഗണിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ബസ് സർവീസ് നടത്തണമെന്ന കെസി വേണുഗോപാൽ എംപിയുടെ ആവശ്യം അംഗീകരിച്ച് കർണ്ണാടക സർക്കാർ.കർണ്ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെസി വേണുഗോപാൽ എംപി ഇക്കാര്യം ആവശ്യപ്പെട്ട്ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്ന് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണ്ണാടക ആർടിസി ഉത്തരവിറക്കി.

സെപ്റ്റംബർ 2 മുതൽ 4 വരെ ബംഗ്ലൂരുവിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്കും  സെപ്റ്റംബർ 7-ന്  ബംഗ്ലൂരുവിലേക്കും തിരികെയും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുമെന്നും കർണ്ണാടക ആർടിസി കെസി വേണുഗോപാലിനെ അറിച്ചു.

ട്രെയിനിലും മറ്റും ആവശ്യത്തിന് ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ വലിയ ദുരിതമാണ് മലയാളികൾ ഉൾപ്പെടെ നേരിട്ടത്. കർണ്ണാടക ആർടിസിസി ആലപ്പുഴയിലേക്ക് കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന്  സ്പെഷ്യൽ ബസ് സർവീസ് നടത്തും. ബംഗ്ലൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റാൻഡിലും ഷാന്തിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിലും നിന്നായിരിക്കും ബസുകൾ പുറപ്പെടുക. ഷാന്തിനഗറിൽ നിന്നായിരിക്കും എല്ലാ പ്രീമിയം സർവീസുകളും നടത്തുക. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും മറ്റ് പ്രധാന പട്ടണങ്ങളിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്നും കർണ്ണാടക ആർടിസി വ്യക്തമാക്കി

vachakam
vachakam
vachakam

തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഉയർന്ന നിരക്ക് നൽകിയാൽപ്പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. സ്വകാര്യബസുകളുടെ ടിക്കറ്റ് കൊള്ളയിൽ നിന്ന് രക്ഷപെടാൻ യാത്രക്കാർക്ക് സഹയാകരമാണ് കർണ്ണാടക ആർടിസിസിയുടെ നടപടി. കർണ്ണാടകയിൽ നിന്നും ആലപ്പുഴയിലേക്ക് ഓണാവധി ആഘോഷിക്കാൻ എത്തുന്നവർക്ക് ഉൾപ്പെടെ ഈ  സ്‌പെഷ്യൽ ബസ് സർവീസുകൾ കൂടുതൽ ആശ്വാസമാകും.എറണാകുളം , ചേർത്തല , ആലപ്പുഴ ഭാഗത്തേക്ക്  ടിക്കറ്റ് ആവശ്യമായുള്ളവർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. 

സെപ്റ്റംബർ 4 ന് രാത്രി 8.15നും ബാംഗ്ലൂർ ശാന്തിനഗർ ബസ്റ്റാന്റിൽ നിന്നാണ് ബസ് പുറപ്പെടുക പിറ്റേദിവസം രാവിലെ 7.50ന്  ആലപ്പുഴയിലും എത്തിച്ചേരും. m.kstrtc.in എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 

ഓണാവധിക്ക് ശേഷം ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന യാത്രക്കാരുടെ സെപ്റ്റംബർ 7 ഞായറാഴ്ച കേരള ആർ ടി സി ബസ്സുകളിൽ സീറ്റുകൾ ലഭ്യമല്ല.എന്നാൽ കർണാടക ആർടിസിയുടെ ഐരാവത് ക്ലബ് ക്ലാസ് സർവ്വീസ്സിൽ ഈ ദിവസം സീറ്റുകൾ ലഭ്യമാണ് .രാത്രി ആലപ്പുഴയിൽ നിന്നും 7:35 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7 മണിക്ക് ബാംഗ്ലൂരിൽ എത്തും.

vachakam
vachakam
vachakam

അഡ്വാൻസ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നാല് പേർ ഒരുമിച്ച് ടിക്കറ്റ് എടുത്താൽ 5% വിലക്കുറവും, നാട്ടിലേക്കും തിരികെ ബാംഗ്ലൂരിലേക്കും ഒരുമിച്ച് ടിക്കറ്റ് എടുത്താൽ  10% വിലക്കുറവും കെ.എസ്.ആർ.ടി.സി നൽകുമെന്നും കർണ്ണാടക ഗതാഗതമന്ത്രി കെസി വേണുഗോപാലിനെ അറിയിച്ചു. 

കർണ്ണാടക ആർടിസിസിയുടെ ഐരാവത് ക്ലബ് ക്ലാസ് എസി സെമി സ്ലീപ്പർ ബസുകളാണ്  സർവീസ് നടത്തുക.ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്കും മറ്റുജില്ലകളിലേക്കും ഓണക്കാലത്തുള്ള യാത്രാദുരിതം മലയാളികൾ കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഇടപെടൽ. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി 90 ഓളം സെപ്ഷ്യൽ ബസ് സർവീസുകളാണ് കേരളത്തിലേക്ക് കർണ്ണാടക ആർടിസിസി നടത്തുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam