കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ സിപിഎം വഴിവിട്ട നീക്കം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബാങ്ക് അധികൃതർ.
ജീവനക്കാരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ യൂസർ ഐ.ഡി ഉപയോഗിച്ച് അംഗങ്ങളെ ചേർത്തു എന്ന ആരോപണം തെറ്റാണെന്ന് ബാങ്ക് അധികൃതർ പറയുന്നു.
800 ഓളം പേർക്ക് വഴിവിട്ട് ഒറ്റ ദിവസം അംഗത്വം നൽകി എന്ന ആരോപണം തെറ്റാണെന്നാണ് ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്.
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ ഭരണസമിതി തീരുമാന പ്രകാരം അംഗങ്ങളായവരുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. സഹകരണ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു നടപടികൾ. ബാങ്ക് ഐ.ടി വിഭാഗം ജീവനക്കാരാണ് ഇക്കാര്യങ്ങൾ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
