എം വിജിൻ എംഎൽഎയുടെ പരാതിയിൽ കണ്ണൂർ ടൗൺ എസ് ഐ അവധിയിൽ പ്രവേശിച്ചു. എംഎൽഎയോട് പ്രോട്ടോക്കോൾ പാലിക്കാതെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ് ഐ അവധിയിൽ പോയത് എന്നാണ് പുറത്തു വരുന്ന വിവരം.
വിജിൻ എംഎൽഎയോട് കയർത്ത എസ്‌ഐക്കെതിരെ നടപടിക്കായി ഫയൽ നീങ്ങുന്നതിനിടെയാണ് അവധി ഉണ്ടായിരിക്കുന്നത്. പത്ത് ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
എസ്‌ഐ ഷമീൽ പ്രോട്ടോകോൾ ലംഘിച്ച് എംഎൽഎയോട് മോശമായി പെരുമാറിയെന്നാണ് കണ്ടെത്തൽ. സംഭവം നടന്ന് 7 ദിവസം പിന്നടുമ്പോഴാണ് എസ്‌ഐയുടെ അവധി ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്