കണ്ണൂർ : വിദ്യാർഥി സംഘർഷത്തെ തുടർന്ന് പയ്യന്നൂർ കോളജ് അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. കോളജിൽ ഇന്ന് മുതൽ കെഎസ്‌യു അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരുന്നു.
വിദ്യാർഥി സംഘടന പ്രതിനിധികൾ, പൊലീസ്, അധ്യാപകർ എന്നിവരുടെ യോഗം കോളേജിൽ ഇന്ന് ചേരും. പയ്യന്നൂര്‍ കോളേജിൽ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ - കെഎസ്‌യു സംഘര്‍ഷത്തില്‍ 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.
പരിക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് ചാള്‍സ് സണ്ണിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ട് ഹഫാം ഫൈസലും കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് ചാള്‍സ് സണ്ണിയും സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
