കണ്ണൂര്‍: കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പതിനൊന്നാം ബ്ലോക്കിന് സമീപമാണ് തടവുകാര്‍ ഏറ്റുമുട്ടിയത്.
മോഷണക്കേസ് പ്രതി നൗഫലിനാണ് തലക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാപ്പ തടവുകാരനായ അശ്വിൻ ആക്രമിച്ചെന്നാണ് പരാതി.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ അടുത്തിടെ പലതവണ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്