കണ്ണൂര്‍: കണ്ണൂരിലെ സിപിഐഎം പ്രവര്‍ത്തകനായ ഒണിയന്‍ പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി.
2015 ഫെബ്രുവരി 25നാണ് കള്ളുഷാപ്പ് ജീവനക്കാരനായ പ്രേമനെ വെട്ടിയത്. രണ്ട് കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പ്രേമന്‍ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു. പ്രതികളായ ഒമ്പത് ബിജെപി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്.
പ്രതികള്‍ക്ക് ആര്‍ക്കും തന്നെ കൊലപാതകവുമായി നേരിട്ട് ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് കണ്ടാണ് കോടതി വെറുതെ വിട്ടത്.
കേസില്‍ ആകെ 10 ബിജെപി പ്രവര്‍ത്തകരെയാണ് കോടതി വെറുതെ വിട്ടത്. രണ്ടാം പ്രതി ശ്യാമ പ്രസാദ് മറ്റൊരു രാഷ്ട്രീയ കൊലപാതകത്തില്‍ കൊല്ലപ്പെട്ടിരുന്നു. സജേഷ് സി, പ്രജീഷ്, നിഷാന്ത്, ലിബിന്‍, വിനീഷ്, രജീഷ്, നിഖില്‍, രഞ്ജയ് രമേശ്, രഞ്ജിത്ത് സി വി എന്നിവരാണ് മറ്റുപ്രതികള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
