കണ്ണൂർ : സിപിഎം നിയന്ത്രണത്തിലുള്ള മത്സ്യത്തൊഴിലാളിക്ഷേമ സഹകരണസംഘത്തിൽ കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തി.
2.85 കോടി രൂപയുടെ വെട്ടിപ്പാണു പ്രത്യക്ഷത്തിൽ കാണുന്നതെങ്കിലും രേഖകളിൽ വ്യാപകമായി കൃത്രിമം കാണിച്ചതിനാൽ അഴിമതിയുടെ യഥാർഥ കണക്ക് തിട്ടപ്പെടുത്താനാകില്ല.
ഫിഷറീസ് അസിസ്റ്റന്റ് റജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. തുടർനടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് ഫിഷറീസ് സഹകരണസംഘം റജിസ്ട്രാർക്കു സമർപ്പിച്ചു. എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘത്തിലാണ് അഴിമതി കണ്ടെത്തിയത്.
1987ൽ രൂപീകരിക്കപ്പെട്ട സംഘത്തിന്റെ 2013 മുതൽ 2025 വരെയുള്ള ഭരണസമിതികളുടെ കാലത്തെ ഇടപാടുകളാണ് അന്വേഷിച്ചത്. 2014 മുതൽ സ്ഥിരനിക്ഷേപം സ്വീകരിച്ച സംഘം നിക്ഷേപകർക്കു തിരിച്ചു നൽകാനുള്ളത് 1.54 കോടി രൂപയാണ്. നിക്ഷേപം തിരിച്ചുകിട്ടാതെ വന്നപ്പോൾ നിക്ഷേപകരായ പി.വി.കൃഷ്ണൻ, പി.നാരായണൻ, എം.മുബീർ എന്നിവർ നൽകിയ പരാതിയെത്തുടർന്നായിരുന്നു അന്വേഷണം.
അഴിമതിയിൽ സംഘം സെക്രട്ടറിക്കും ഭരണസമിതിക്കും തുല്യ ഉത്തരവാദിത്തമാണെന്നു റിപ്പോർട്ടിലുണ്ട്. ഗുണഭോക്താക്കൾ അറിയാതെ അവരുടെ പേരിൽ വ്യാജ വായ്പരേഖകളുണ്ടാക്കി തട്ടിയെടുത്തതു മാത്രം 2.74 കോടി രൂപയാണ്. രേഖകളിൽ കൃത്രിമം കാണിച്ചും സ്ഥിരനിക്ഷേപങ്ങൾ തിരിച്ചുനൽകാതെയും നടത്തിയ തട്ടിപ്പു കണക്കുകൾ വേറെയുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
