കണ്ണൂര്‍: ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ നിര്‍ണായക ശബ്ദസന്ദേശം പുറത്തുവിട്ട്കണ്ണൂര്‍ ജില്ലാ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്.
അനീഷും കോണ്‍ഗ്രസ് ബിഎല്‍എ വൈശാഖും തമ്മിലുള്ള ശബ്ദസന്ദേശമാണ് പുറത്തുവിട്ടത്. വീടുകള്‍ തോറുമുള്ള എസ്‌ഐആര്‍ ഫോം വിതരണത്തില്‍ വൈശാഖിനെ ഒപ്പം കൂട്ടരുതെന്ന് സിപിഎം ഭീഷണിപ്പെടുത്തിയതായി ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.
കാങ്കോല്‍ പഞ്ചായത്തില്‍ ബിഎല്‍ഒമാരെ നിയന്ത്രിച്ച് അവിടെ സിപിഎം കള്ളവോട്ട് ചെയ്യാറുണ്ട്. അതിന് സാഹചര്യമൊരുക്കാനാണ് അനീഷിനെ ഭീഷണിപ്പെടുത്തിയെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.
വൈശാഖിനോട് ഫോം വിതരണത്തിന് കൂടെ വരരുതെന്ന് ബിഎല്‍ഒ അനീഷ് പറയുന്നതടക്കമുള്ള ഓഡിയോ ആണ് പുറത്തുവിട്ടത്. വൈശാഖ് വരുന്നതില്‍ എതിര്‍പ്പുണ്ടെന്നും കാര്യമെന്തെന്ന് പിന്നെപ്പറയാമെന്നുമടക്കം പുറത്തുവിട്ട ശബ്ദസന്ദേശത്തിലുണ്ട്.
താന്‍ ബിഎല്‍എയാണല്ലോ, പിന്നെ എന്തുകൊണ്ടാണ് എതിര്‍പ്പ് എന്നടക്കം വൈശാഖ് തിരിച്ചുചോദിക്കുന്നുമുണ്ട്. ബിഎല്‍ഒയെ വല്ലാത്ത മാനസിക സംഘര്‍ഷത്തില്‍പ്പെടുത്തിയതിനു പിന്നില്‍ സിപിഎമ്മാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
