നവീൻ ബാബുവിന്റെ മരണം: കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകി ഭാര്യ 

JANUARY 18, 2026, 9:46 PM

തലശ്ശേരി: കണ്ണൂർ മുൻ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജി തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (രണ്ട്) തിങ്കളാഴ്ച പരിഗണിക്കും.

കണ്ണൂർ മജിസ്ട്രേട്ട് മുമ്പാകെയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലും ഹർജി നൽകിയിരുന്നു. നേരത്തേ നടന്ന അന്വേഷണത്തിൽ സംശയമുന്നയിച്ചാണ് സെഷൻസ് കോടതിയിൽ ഹർജി നൽകിയത്.

പക്ഷപാതപരമായാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതെന്നാണ് ഹർജിയിലെ ആരോപണം. അന്വേഷണ മേൽനോട്ടം വഹിച്ച എസിപി ടി.കെ.രത്നകുമാർ വിരമിക്കുന്നതിന് തൊട്ടുമുൻപ് കുറ്റപത്രം സമർപ്പിച്ചതും വിരമിച്ചശേഷം ശ്രീകണ്ഠപുരം നഗരസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചതും സംശയത്തിന് ഇടനൽകുന്നുവെന്നും ഹർജിയിൽ പറഞ്ഞു.

vachakam
vachakam
vachakam

കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയാണ് കേസിലെ പ്രതി. 2024 ഒക്ടോബർ 15-ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam