നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തള്ളാതെ  കണ്ണൻ ഗോപിനാഥൻ 

FEBRUARY 15, 2026, 9:35 AM

പാലക്കാട്:   നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തള്ളാതെ കോൺഗ്രസ് നേതാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ. 

2019ൽ ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ ജനാധിപത്യവിരുദ്ധമായ നടപടികൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ.  

പാലക്കാട് മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകും. 

vachakam
vachakam
vachakam

പാലക്കാടുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും കോൺഗ്രസ് ആവശ്യപ്പെട്ടാൽ അതിനനനുസരിച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി എന്താണോ പറയുന്നത് അതിന് അനുസരിച്ചാവും തീരുമാനമെടുക്കുകയെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. പാലക്കാട് കണ്ണൻ ഗോപിനാഥൻ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയാണ് പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam