കോഴിക്കോട്: കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്. അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകിട്ട് അഞ്ചു മണിക്കാണ് ഖബറടക്കം.
ആദര സൂചകമായി കൊയിലാണ്ടി ടൗണിൽ ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെ ഹർത്താൽ ആചരിക്കും.
അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്. വിദേശത്തുള്ള മകൻ എത്തേണ്ടതിനാലാണ് ഖബറടക്കം ഇന്നത്തേക്ക് മാറ്റിയത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കൾ ഏറ്റുവാങ്ങും.
രാവിലെ എട്ട് മുതൽ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. പിന്നീട്, കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശനമുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
