കല്‍പ്പറ്റ: മലയിടുക്കില്‍ കുടുങ്ങിയ ഡ്രോൺ സുരക്ഷിതമായി എടുത്ത് നൽകി കൽപ്പറ്റ ഫയർഫോഴ്സ്.
താമരശ്ശേരി ചുരത്തില്‍ അപ്രത്യക്ഷമായ ഡ്രോണാണ് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ഉടമസ്ഥന് നൽകിയത്.
പേരാമ്പ്ര സ്വദേശി അജുല്‍ കൃഷ്ണന്റെ ഡ്രോണാണ് ചുരത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ നഷ്ടപ്പെട്ട് പോയത്.
സ്വന്തം നിലക്ക് ഏറെ നേരം പരിശ്രമച്ചെങ്കിലും ഡ്രോണ്‍ കുടുങ്ങി കിടക്കുന്ന സ്‌പോട്ട് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ 11.30ന് വിവരം ഫയർഫോഴ്സിനെ അറിയിച്ചു.
വിവരം ലഭിച്ചതോടെ നിലയത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് വ്യൂ പോയിന്റിന് മുകള്‍ ഭാഗത്ത് 70 മീറ്ററോളം ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് വീണ്ടെടുക്കാനായത്. ഉപകരണം ചുരത്തില്‍ വെച്ച് തന്നെ ഉദ്യോഗസ്ഥര്‍ ഉടമ അജുല്‍ കൃഷ്ണന് കൈമാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്