വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച.മീനാക്ഷി പാലത്തിന് സമീപം വൻതോതിൽ മണ്ണ് കൂട്ടിയിട്ടത് ദുരന്തത്തിന് കാരണമായി. മണ്ണ് നീക്കാൻ സ്ഥലം കണ്ടെത്തി കൊടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച പറ്റി. കൂടാതെ, തുരങ്കപാതയ്ക്കായി കരാർ ഏറ്റെടുത്ത കമ്പനി കുത്തിയൊലിച്ചു വരുന്ന വെള്ളം ഒഴുക്കിവിടാനും സംവിധാനം ഒരുക്കിയിരുന്നില്ല.
അതേസമയം, മണിടിച്ചിലിൽ കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. എൻഡിആർഫ്, പൊലീസ്, സിവിൽ ഡിഫൻസ്, ഫയർ ഫോഴ്‌സ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
