കളമശ്ശേരിയിൽ ദേവാലയ പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് തകർത്ത നിലയിൽ 

FEBRUARY 17, 2026, 12:28 AM

കൊച്ചി: കളമശ്ശേരി എച്ച്എംടി മെഡിക്കൽ കോളേജ് റോഡിൽ സെന്റ്പോൾസ് കോളേജിന് എതിർവശത്തെ സെന്റ് പോൾസ് ചർച്ചിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതർ തകർത്തു.

കുർബാനക്കെത്തിയവരാണ് രൂപക്കൂടിനകത്ത് വലിയ കല്ല് കിടക്കുന്നത് കണ്ടത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

 ദേവാലയമായതിനാൽ മറ്റെന്തെങ്കിലും സാധ്യതകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം.

vachakam
vachakam
vachakam

​പല തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രാഥമികമായി പൊലീസ് സംശയിക്കുന്നത് മദ്യപിച്ച് ഏതെങ്കിലും സാമൂഹ്യവിരുദ്ധർ ചെയ്തതാകും എന്നാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam