കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സാമൂഹികമാധ്യമത്തിലൂടെ വിദ്വേഷപരാമര്‍ശം നടത്തിയെന്ന കേസില്‍ കൂടുതലന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായംതേടാന്‍ സര്‍ക്കാര്‍ അനുമതി.
സ്‌ഫോടനം നടന്നയുടന്‍ മതസ്പര്‍ധയുണ്ടാക്കുംവിധം അഭിപ്രായപ്രകടനം നടത്തിയെന്നുകാണിച്ച് സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ രാജീവ് ചന്ദ്രശേഖര്‍ പിന്‍വലിച്ചിരുന്നു.
പോസ്റ്റുകള്‍ വീണ്ടെടുക്കാനും അവ മ്യൂച്വല്‍ ലീഗല്‍ അസിസ്റ്റന്റ് വഴി ലഭിക്കാനുമാണ് സംസ്ഥാനപോലീസിലെ ഇന്റര്‍പോള്‍ ലെയ്സന്‍ ഓഫീസറായ ഐജിക്ക് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി അനുമതിനല്‍കിയത്. 2023 ഒക്ടോബര്‍ 31-നാണ് രാജീവ് ചന്ദ്രശേഖറിന്റെപേരില്‍ പോലീസ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
