തൃശ്ശൂർ: പോക്സോ കേസിൽ ഒളിവിൽ പോയ കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാഗം അധ്യാപകനായ കലാമണ്ഡലം കനകകുമാർ പിടിയിൽ.
അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥികളുടെ പരാതിയിലെടുത്തതാണ് കേസ്.കഴിഞ്ഞ പത്താം തീയതിയാണ് കലാമണ്ഡലം അധികൃതർ തന്നെ അധ്യാപകനെതിരെ പരാതി നൽകിയത്. ആദ്യം 2 വിദ്യാർത്ഥികളുടെ മൊഴിപ്രകാരവും പിന്നീട് 3 വിദ്യാർത്ഥികളുടെ മൊഴി പ്രകാരവും 5 പോക്സോ കേസുകളാണ് കനകകുമാറിനെതിരെ എടുത്തത്.
ചെറുതുരുത്തി പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ ചെന്നൈയിൽ നിന്നും ഇന്നലെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
