തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വി.ഡി സതീശൻ നടത്തിയ പരാമർശം പിൻവലിക്കണമെന്ന കടകംപള്ളി സുരേന്ദ്രന്‍റെ ആവശ്യം തള്ളി തിരുവനന്തപുരം സബ് കോടതി.
സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്നായിരുന്നു വി.ഡി സതീശൻ അന്ന് പരാമർശിച്ചിരുന്നത്.സതീശന്‍റെ പരാമർശം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും സമാനമായ പ്രസ്താവനകൾ ആവർത്തിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് സതീശനെതിരെ മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ പരാതി നൽകിയത്.
അതേസമയം, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളോടനുബന്ധിച്ചുള്ള രാഷ്ട്രീയപരമായ പ്രസ്താവന മാത്രമാണ് സതീശൻ നടത്തിയതെന്നും കേസ് നിലനിൽക്കുകയില്ലെന്നും സതീശന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രന്‍റെ ആവശ്യം തള്ളിയുള്ള കോടതിയുടെ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
