കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ. ദേവസ്വം ബോർഡിന്റെ പരിപാടി ആയാലും സർക്കാരിന്റെ പരിപാടി ആയാലും ആഗോള അയ്യപ്പ സംഗമം എന്തിനെന്ന് വ്യക്തമാക്കണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്,
പരിപാടി ഇപ്പോൾ നടത്തുന്നതിന് പിന്നിൽ എന്താണ് എന്നാണ് പറയണം. ഒൻപത് വർഷം കൊണ്ട് തോന്നാത്തത് ആണ് ഇപ്പോൾ തോന്നിയതെന്നും ആണ് കെ. മുരളീധരൻ്റെ വിമർശിച്ചത്. ഇപ്പോൾ നടത്തുന്ന അയ്യപ്പ സംഗമം ടൂറിസ്റ്റുകളെ ആകർഷിക്കണ്ട വേദി അല്ല. ശബരിമല അയ്യപ്പൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണോ? ഈ പരിപാടി സ്പോൺസർ ചെയ്യുന്ന വ്യക്തികൾ ആരാണ്? ദേവസ്വം ബോർഡിന്റെ കയ്യിൽ പണം ഇല്ല. സംഗമം നടത്താൻ ഉള്ള സാമ്പത്തിക ശേഷി എങ്ങനെ വന്നു? അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുത്താൽ ശാപം കിട്ടുമെന്നും കെ. മുരളീധരൻ രൂക്ഷമായി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
