നവീൻ ബാബുവിൻ്റെ കുടുംബത്തെ സിപിഎം അപമാനിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആഭ്യന്തര വകുപ്പിൻ്റെയും പ്രോസിക്യൂഷൻ്റെയും സഹായം കൊണ്ടാണ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.
ജാമ്യാപേക്ഷയിൽ പ്രതി നവീൻ ബാബുവിൻ്റെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറല്ലെന്ന് പാലക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിപി ദിവ്യയെക്കുറിച്ച് ബിജെപി പറഞ്ഞത് ശരിയാണ്. ദിവ്യയെ സംരക്ഷിച്ചത് CPIM ആണെന്ന് വ്യക്തം. എന്തടിസ്ഥാനത്തിലാണ് ദിവ്യ തന്നെ തിരുത്തുമെന്ന് ഗോവിന്ദൻ പറയുന്നത്? ദിവ്യയെ പുറത്താക്കണം. ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയാണ് പാർട്ടി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്ക് പോലെയാണ്. എഡിഎമ്മിന്‍റെ കുടുംബത്തെ അപമാനിച്ച കളക്ടർ പരമ ദ്രോഹിയാണ്. പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണ്. സർക്കാരിന്‍റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരായ ജനവിധിയായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്