തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയില്‍ സംസ്ഥാനം കുറവ് വരുത്തണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ചുരുങ്ങിയത് പത്ത് രൂപയുടെയെങ്കിലും കുറവ് വരുത്തണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
'സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയില്‍ കുറവ് വരുത്തണം. വാറ്റ് ഇനത്തിലും സെസ് ഇനത്തിലും ഈടാക്കുന്നതില്‍നിന്ന് ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
പത്ത് രൂപയുടെ കുറവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 15 രൂപ സംസ്ഥാന നികുതി ഇനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുക്കണം', സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് മില്‍മ പാലിന്റെ വില കൂട്ടിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ മില്‍മ പാലിന്റെ വില കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
