തൃശൂര്‍: സുരേഷ് ഗോപിയുടെ വാനര പരാമര്‍ശത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. വ്യാജ വോട്ടർമാരെ വെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി.
തൃശൂരിലെ വോട്ടർമാരെ ആണോ സുരേഷ് ഗോപി വാനരൻമാർ എന്ന് ഉദ്ദേശിച്ചത്, അങ്ങനെയെങ്കിൽ അതിന് അടുത്ത തവണ വോട്ടർമാർ മറുപടി പറയും എന്നാണ് മുരളീധരന്‍ പറഞ്ഞത്.
തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കോൺഗ്രസ് നിയമ നടപടികളുമായി മുന്നോട്ടുപോകും. തെരെഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം ജെപി നദ്ദയുടെ വാർത്താ സമ്മേളനം പോലെയായിരുന്നു.
അതൊരു രാഷ്ട്രീയ പ്രസംഗം ആയിരുന്നു. രാഹുൽ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടുന്ന കമ്മീഷൻ എന്ത് കൊണ്ട് അനുരാഗ് ഠാക്കൂറിനോട് മാപ്പ് ആവശ്യപ്പെടുന്നില്ല എന്നും മുരളീധരന്‍ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്