കൊച്ചി : സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണനെയും വി എസ് അച്യുതാനന്ദൻറെ മുൻ അഡീഷണൽ സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ കെ എം ഷാജഹാനെയും ഇന്ന് ചോദ്യം ചെയ്തേക്കും.
യൂ ട്യൂബ് ചാനലിലൂടെ ഷൈനെയും വി എൻ ഉണ്ണികൃഷ്ണൻ എം എൽ എയും അധിക്ഷേപിച്ച് വീഡിയോ ഇട്ടുവെന്നതാണ് കെ ജെ ഷൈനിൻറെ പരാതി.
ഇന്നലെ ഗോപാലകൃഷ്ണൻറെയും ഷാജഹാൻറെയും വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം ഇരുവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ഷാജഹാൻറെ ഐ ഫോൺ ആണ് കസ്റ്റഡിയിൽ എടുത്തത്. യൂ ട്യൂബർ കൊണ്ടോട്ടി അബുവിനെക്കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
