കണ്ണൂർ: കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ കൊള്ളയിൽ നിന്നും തടിതപ്പാനുള്ള രക്ഷപ്പെടൽ തന്ത്രമാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ നടന്ന ആക്രമണമെന്ന് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.
മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് ഷാഫിക്ക് വേണ്ടിവന്നത്. ഒരു എംപിക്ക് അദ്ദേഹത്തിന്റെ മണ്ഡലം സന്ദർശിക്കാൻ പോയപ്പോഴുണ്ടായ അനുഭവം ഇതാണെങ്കിൽ ഇതിനെ കാട്ടുനീതിയെന്നല്ലാതെ എന്ത് പറയാനാണ്.
ഇതുകൊണ്ടൊന്നും അവസാനിക്കില്ല. കണക്ക് എഴുതിവെച്ചിട്ടുണ്ട്. കൃത്യമായി എല്ലാം കണക്കിലുണ്ടാകും ഒന്നും കണക്കിൽപ്പെടാതെ പോകില്ലെന്ന് പൊലീസുകാർ മനസിലാക്കണം.
ചില പൊലീസ് ഉദ്യോഗസ്ഥർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണ്. നട്ടുച്ചയ്ക്ക് ഇരുട്ടാണെന്ന് പറയുന്നതാണ് സിപിഐഎം രീതി. ശബരിമലയിലും ഇത് തന്നെയാണ് അവരുടെ രീതിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
