ദില്ലി: പരാമവധി രണ്ടാഴ്ച്ചയ്ക്കുള്ളിൽ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.
ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയണമെന്ന് സുപ്രീം കോടതി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി.
സാധനങ്ങൾ എല്ലാം മാറ്റാൻ നടപടികൾ തുടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു. ഫർണീച്ചർ ഉൾപ്പെടെയുള്ളവ മാറ്റാൻ പത്ത് ദിവസം എടുക്കും.
മാത്രമല്ല സർക്കാരിൽ നിന്ന് വാടകയുടെ അടിസ്ഥാനത്തിൽ ലഭിച്ച് പുതിയ വസതിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന തന്റെ രണ്ട് പെൺമക്കൾക്ക് വീൽചെയറിൽ പോകാനുള്ള സൗകര്യം ഒരുക്കണം. ഇതിനായുള്ള കാലതാമസമാണ് ഒഴിയൽ നടപടികൾ വൈകാൻ കാരണമെന്നാണ് ചന്ദ്രചൂഡ് വിശദീകരിക്കുന്നത്.
വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതർ കേന്ദ്രത്തിന് കത്തുനൽകിയിരുന്നു. വിരമിച്ചശേഷം വസതിയിൽ തുടരാവുന്നത് ആറുമാസംവരെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
