'ജെആർപിയെ അവഗണിച്ചു'; യുഡിഎഫിൻ്റെ നടപടിയിൽ രാഹുൽഗാന്ധിക്ക് കത്തയച്ച് സി.കെ. ജാനു

FEBRUARY 5, 2026, 4:16 AM

വയനാട്: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി സി. കെ. ജാനു. സീറ്റ് നൽകില്ലെന്ന് വി.ഡി. സതീശൻ അറിയിച്ചെന്ന് കാട്ടി സി.കെ. ജാനു രാഹുൽഗാന്ധിക്ക് കത്തയച്ചു. 

എംപിയെന്ന നിലയിൽ ഇടപെടണമെന്ന് പ്രിയങ്കയ്ക്കും പ്രത്യേകം കത്തയച്ചിട്ടുണ്ട്. യുഡിഎഫിൻ്റേത് ഗോത്ര ജനതയോടുള്ള അവഗണനയാണ്. പി. വി. അൻവറിന് സീറ്റ് അനുവദിച്ചിട്ടും ജെആർപിയെ അവഗണിച്ചു. അൻവറിൻ്റെ പാർട്ടിയെക്കാൾ അണികൾ ജെആർപിയിലുണ്ടെന്ന് സി. കെ. ജാനു വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകളാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യത്തിന് അനൂകൂലമായ സമീപനം യുഡിഎഫിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam