കിഡ്ണി വേണമെങ്കിൽ കൊടുക്കാം, പക്ഷെ സുരേഷ് ഗോപിക്ക്  വോട്ടില്ല; ജോയ് മാത്യു

JUNE 27, 2025, 1:40 AM

കോഴിക്കോട്: സുരേഷ് ഗോപി ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ്. തൻ്റെ ജീവനും വേണമെങ്കിൽ കിഡ്ണിയും കൊടുക്കും. എന്നാൽ വോട്ട് കൊടുക്കില്ലെന്ന് നടൻ ജോയ് മാത്യു.  

തൻ്റെ നിലപാടിന് അനുസരിച്ച രാഷ്ട്രീയമല്ല സുരേഷ് ഗോപിയുടേതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം  നിലപാടുകളുടെ കണിശതയാണ് നിലമ്പൂർ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

ഞാൻ കോൺഗ്രസുകാരനല്ല. ആവാനും കഴിയില്ല. ഇവിടെ എല്ലാവരും വെള്ളക്കുപ്പായം ഇടുമെന്നറിഞ്ഞാണ് കറുപ്പ് ഇട്ടത്. ഒരു ലിബറൽ ഡെമോക്രാറ്റ് ആണ് ഞാൻ. കോൺഗ്രസ് സഹിഷ്ണുത കാണിക്കുന്നു. മറ്റൊരു പാർട്ടിയുണ്ട്. വലിയ അസഹിഷ്ണുത പുലർത്തുവർ.

ആ പാർട്ടിക്ക് എതിരെയാണ് ഷൗക്കത്ത് മത്സരിച്ചത്. അതിനാലാണ് അവിടെ പോയത്. ഷൗക്കത്ത് ഒരു കലാകാരനാണ്. അവിടെ പോയില്ലെങ്കിൽ ധാർമികമായി തെറ്റാവുമായിരുന്നുവെന്നും ജോയ് മാത്യുവിന്റെ പ്രതികരണം. ജോയ് മാത്യു: 'നിലമ്പൂർ കേരളത്തോട് പറയുന്നത് ' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലൂടെയാണ് പ്രതികരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam