തിരുവനന്തപുരം: അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ജെസ്‌ന മരിയ ജയിംസ് കാണാമറയത്ത്.ജെസ്‌നയെ കണ്ടെത്താനുള്ള വർഷങ്ങളായുള്ള ശ്രമങ്ങൾ സിബിഐ അവസാനിപ്പിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.
ജെസ്‌ന കേസിന്റെ അവസാന റിപ്പോർട്ട് സിബിഐ ഉടൻ കോടതിയിൽ സമർപ്പിക്കും. ജെസ്നയെ കണ്ടെത്താൻ രാജ്യത്തെ പരമോന്നത ഏജൻസി നടത്തിയ ശ്രമങ്ങളും വിജയിച്ചില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്തിനകത്തും പുറത്തും തിരച്ചിൽ നടത്താൻ മൂന്ന് വർഷമെടുത്തു. രണ്ട് പ്രതികളെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കി.
കൊലപാതകം, ആത്മഹത്യ, പ്രണയിച്ചുള്ള ഒളിച്ചോട്ടം മുതൽ രാജ്യാന്തര മത തീവ്രവാദ സംഘടനകളുടെ സ്വാധീനം വരെ അന്വേഷണ പരിധിയിൽ വന്നു. കേരളത്തിന്റെ ലോക്കൽ പൊലീസ് മുതൽ രാജ്യത്തെ പ്രീമിയം അന്വേഷണ ഏജൻസിയായ സിബിഐ വരെയും അന്വേഷിച്ചിട്ടും ഇന്നും ദുരൂഹത തുടരുകയാണ്.
വിവിധ പരീക്ഷണങ്ങൾ, വനപ്രദേശങ്ങളിൽ അടക്കം പരിശോധനകൾ, അതിനിടെ ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കേരള പൊലീസ് പറഞ്ഞെങ്കിലും തെളിവുകൾ നിരത്താനോ പെൺകുട്ടിയെ കണ്ടെത്താനോ നാളിതുവരെയും കഴിഞ്ഞിട്ടില്ല.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്നാ മരിയ ജയിംസ് വെച്ചൂച്ചിറയിലെ വീട്ടിൽ നിന്ന് പോയത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ബസ്സിൽ എരുമേലി വരെ വന്നതിന് തെളിവുണ്ട്. ചുറ്റുവട്ടത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിലും കണ്ടിരുന്നു. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോൺ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകൾ സൂക്ഷ്മ പരിശോധന നടത്തി. പെൺകുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. എന്നാൽ ഫലമുണ്ടായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്