മഞ്ചേരിയിലെ ഫർസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 35 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

NOVEMBER 17, 2026, 10:48 PM

മലപ്പുറം: മഞ്ചേരിയിലെ ഫർസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 35 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.കഴിഞ്ഞ ഒക്ടോബർ 15 മുതൽ നവംബർ 15 വരെയുള്ള ഒരു മാസത്തിനിടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.സംഭവത്തെ തുടർന്ന് ഹോട്ടൽ താത്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

ഹോട്ടലിലെ ജീവനക്കാർക്കാണ് ആദ്യം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പിന്നാലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി.ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി.തുടർന്ന്, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 18 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ രോഗബാധിതരുടെ എണ്ണം 35 ആയി.

ഈ കാലയളവിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ ആളുകളെ കണ്ടെത്തി ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകളും തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam