കോട്ടയം: ജസ്‌ന തിരോധാനക്കേസില്‍ സത്യം പുറത്തുവരണമെന്ന് പിതാവ് ജെയിംസ്. സത്യം തെളിയാന്‍ ഏതറ്റം വരെയും പോകും.ജസ്‌ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. താനും ജസ്‌നയുടെ സഹപാഠിയും നുണപരിശോധനക്ക് വിധേയരായി.
കേസില്‍ പോലീസ് അമ്പേഷണം തുടക്കത്തിലേ പാളിയെന്നും ജെയിംസ് പ്രതികരിച്ചു. ജസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന സൂചനയുമായി സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പെണ്‍കുട്ടിയെ അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചിയിലെ സി ബി ഐ കോടതിയിലാണ് സി ബി ഐയുടെ കൊച്ചി യൂണിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്