തിരുവനന്തപുരം: ജനതാദൾ (എസ്) കേരളഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുന്നു. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന ജനതാദൾ (എസ്) ദേശീയതലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ സാഹചര്യത്തിലാണ് ദേശീയ പാർട്ടിയുമായി ബന്ധം ഉപേക്ഷിക്കുന്നത്.
ഇതുസംബന്ധിച്ച് സ്പീക്കർ എ.എൻ. ഷംസീറിനു ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് കത്തു നൽകി.
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായുള്ള ലയനസമ്മേളനം 17-ന് രാവിലെ 10-ന് എറണാകുളത്ത് നടക്കും. ചക്രമാണ് ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പകുതി പച്ചയും പകുതി വെള്ളയുമാണ് പതാക. കർഷകത്തൊഴിലാളി ഐക്യം, സോഷ്യലിസ്റ്റ് ആശയധാര, പരിസ്ഥിതിസംരക്ഷണം എന്നിവയാണ് പതാകയിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ.
2022 സെപ്റ്റംബറിൽ ചേർന്ന ജനതാദൾ (എസ്) പാർട്ടിയുടെ, ദേശീയ സമ്പൂർണ സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ നിലപാടിനു വ്യത്യസ്തമായി പാർട്ടി കർണാടകയിൽ ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയും കേന്ദ്രമന്ത്രിസഭയിൽ പങ്കാളികളാകുകയും ചെയ്തതിനാലാണ് ആ നിലപാടിനെ തള്ളിപ്പറയാൻ കേരള ഘടകം നിർബന്ധിതമായതെന്ന് മാത്യു ടി. തോമസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
