ജാമിഅ മർകസ്അൽ ഹുദ്ഹുദ് അക്കാദമിക സഹകരണം : സീക്യൂ പ്രീസ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും

DECEMBER 28, 2025, 12:07 PM

കോഴിക്കോട്: പ്രീ സ്‌കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കിടയിൽ അറബി ഭാഷ പഠനം എളുപ്പമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹുദ്ഹുദ് പ്ലാറ്റ്‌ഫോമുമായുള്ള വിദ്യാഭ്യാസ വിനിമയ കരാറിലൂടെ അക്കാദമിക രംഗങ്ങളിൽ  മാറ്റത്തിനൊരുങ്ങി ജാമിഅ മർകസ്. മൂല്യാധിഷ്ഠിത പ്രാഥമിക വിദ്യാഭ്യാസത്തിനായി മർകസ് ആവിഷ്‌കരിച്ച സീക്യൂ പ്രീസ്‌കൂൾ നെറ്റ്‌വർക്കിന്റെ പാഠ്യപദ്ധതി അറബി ഭാഷാ പഠനം ലളിതമാക്കും വിധം പരിഷ്‌കരിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് ഈ കരാറിലൂടെ സാധ്യമാവുക.

ലോക അറബി ഭാഷ വാരാചരണത്തിന്റെ ഭാഗമായി മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അൽ ഹുദ്ഹുദ് പ്ലാറ്റ്‌ഫോം സ്ഥാപകൻ മുഹമ്മദ് അൽ ബശ്താവിയും ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അക്കാദമിക സാഹകരണ ഉടമ്പടിയിൽ ഒപ്പിട്ടു.

പ്രീസ്‌കൂൾ തലം മുതലുള്ള കുട്ടികളെ ശാസ്ത്രീയവും രസകരവുമായ രീതിയിൽ അറബി ഭാഷ പഠിപ്പിക്കാനുള്ള പ്രോജക്ടുകൾ, അറബി ഭാഷയിലുള്ള ഉയർന്ന കരിയരും ആധുനിക തൊഴിൽ സാധ്യതകളും ലക്ഷ്യം വെച്ച് മുതിർന്നവർക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൈമാറ്റം, അധ്യാപക പരിശീലനം തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്.   

vachakam
vachakam
vachakam

അറബ് രാജ്യങ്ങളിലെ പുതുതലമുറക്കും കുട്ടികൾക്കുമിടയിൽ അറബി നിരക്ഷരത വ്യാപിച്ചു വരുന്ന സാഹചര്യവും യൂറോപ്പ്യൻ രാജ്യങ്ങളിൽ വർധിച്ചു വരുന്ന അറബി ഭാഷയുടെ സാംസ്‌കാരികതൊഴിൽ സാധ്യതയും മുന്നിൽ കണ്ടാണ് മുഹമ്മദ് അൽ ബശ്താവിയും സഹോദരി ശൈമയും അൽ ബശ്താവിയും ചേർന്ന് 2011 ജോർദാനിലെ അമ്മാൻ ആസ്ഥാനമായി അൽ ഹുദ്ഹുദ് ആരംഭിക്കുന്നത്. വിവിധ സംവിധാനങ്ങളുമായി തുടങ്ങിയ സംരംഭത്തിന് കുറഞ്ഞ കാലത്തിനകം തന്നെ വലിയ സ്വീകാര്യത ലഭിച്ചു. വിൻഡോസ് ഫോണുകൾക്കായുള്ള അറബി അപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് നൽകിയ ധനസഹായം ഉൾപ്പെടെയാണിത്.

ഇന്ന് വിവിധ ലേർണിംഗ് ആപ്പുകൾ, എന്റർടൈമെന്റ് കണ്ടെന്റുകൾ, പാഠ്യപദ്ധതികൾ തുടങ്ങിയവയിലൂടെ ഏഷ്യ, യൂറോപ്പ്, അമേരിക്കൻ വൻകരകളിലെ വിവിധ രാജ്യങ്ങളിലെ മുൻനിര സർവകലാശാലകളുമായും ഇൻസ്റ്റിട്യൂട്ടുകളുമായും അൽ ഹുദ്ഹുദ് സഹകരിച്ച് പ്രവർത്തിക്കുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽ സ്വാധീനമുള്ള മുൻനിര അറബി ഭാഷാ പ്ലാറ്റ്‌ഫോമുമായുള്ള സഹകരണത്തിലൂടെ കേരളത്തിലും ഇന്ത്യയിലും അറബി ഭാഷ പഠനവും പ്രയോഗവും എളുപ്പമാക്കാൻ മർകസിന് സാധിച്ചേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam