ജമാഅത്തെ ഇസ്‌ലാമി പിരിച്ചുവിടണമെന്ന് കാന്തപുരം വിഭാഗം

JUNE 16, 2025, 12:25 AM

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി പിരിച്ചുവിടണമെന്ന് കാന്തപുരം വിഭാഗം. ജമാഅത്തെ ഇസ്‌ലാമി ഹാകിമിയ്യത്ത് വാദത്തില്‍ നിന്നും പിന്മാറിയോ എന്ന് വ്യക്തമാക്കണം. ദൈവത്തിന്റെ ലോകത്ത് ദൈവത്തിന്റെ ഭരണം മാത്രമെന്ന നിലപാടാണ് ജമാഅത്തെ ഇസ്‌ലാമിക്ക്. 

സംഘടന പിരിച്ചുവിട്ട് മുസ്ലിം പൊതുധാരയില്‍ ജമാഅത്തെ ഇസ്‌ലാമി ലയിക്കണമെന്നാണ് എസ്എസ്എഫ് മുഖമാസികയുടെ എഡിറ്റോറിയലിലൂടെയാണ് കാന്തപുരം വിഭാഗം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

രൂപീകരണ ലക്ഷ്യത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ടെങ്കില്‍ പിരിഞ്ഞു പോകണം. ആശയപരമായും സംഘടനപരമായും ജമാഅത്തെ ഇസ്‌ലാമി അസ്തിത്വം നഷ്ടപ്പെട്ടു. 

vachakam
vachakam
vachakam

ദൈവികേതര ഭരണ വ്യവസ്ഥിതിയെ അംഗീകരിക്കുക വഴി മതപരിത്യാഗം ചെയ്യുന്നു എന്നാണ് ജമാഅത്തെ പ്രചരിപ്പിച്ചത്. പാരമ്പര്യ ഇസ്‌ലാമിക സമൂഹത്തില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയെ മാറ്റിനിര്‍ത്തുന്നത് ഹാകിമിയ്യത്ത് വാദമെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. 

 മൗദൂദിയുടെ ആശയങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നില്ലെന്നും ഹാക്കിമിയ്യത്തു വാദമില്ലെന്നും പറയുക വഴി പ്രഖ്യാപിത ആശയങ്ങളില്‍ നിന്നും സംഘടന പിന്നോക്കം പോയി. പാരമ്പര്യ ഇസ്‌ലാമുമായി പൊട്ടിച്ചു കളഞ്ഞ കണ്ണികള്‍ വിളക്കി ചേര്‍ക്കപ്പെടുകയാണെങ്കില്‍ പിരിച്ചുവിടണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam