കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി.നദ്ദ.ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരുമെന്ന് അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചു.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രഖ്യാപനം വലിയതോതിൽ ചർച്ചയാകുന്നതിനിടെ ആണ് കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ നദ്ദ കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്.ആലപ്പുഴയിൽ എയിംസ് വേണമെന്നും അവിടെ അല്ലെങ്കിൽ തൃശൂരിൽ എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.എന്നാൽ എയിംസ് ഇന്ന ജില്ലയിൽ വേണമെന്ന് ബിജെപി കേരള ഘടകത്തിനു നിർബന്ധമില്ലെന്ന് എം.ടി. രമേശ് പറഞ്ഞിരുന്നു.
വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും ആണ് സംസ്ഥാന സർക്കാർ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
