എറണാകുളത്ത് നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി മാനേജർ അറസ്റ്റിൽ

MARCH 20, 2026, 11:07 PM

നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി മാനേജർ അറസ്റ്റിലായതായി റിപ്പോർട്ട്. എറണാകുളം, കതൃക്കടവ് സ്വദേശിയായ വിപിൻ റോയിയെ ആണ് പൊലീസ് പിടികൂടിയത്. 

വ്യാഴാഴ്ച വൈകീട്ട് കലൂർ സ്റ്റേഡിയം പരിസരത്തുള്ള ഒരു സ്ഥാപനത്തിലെത്തിയപ്പോഴാണ് ഇയാൾ സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. നടി ഉടൻ തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു.

പാലാരിവട്ടം പൊലീസ് നടത്തിയ അന്വേഷണത്തിൽ, വിപിൻ റോയ് വീട്ടിൽ എത്തിയ വിവരം ലഭിച്ചതിന് പിന്നാലെ അറസ്റ്റ് നടക്കുകയായിരുന്നു. കേസിൽ സ്ത്രീത്വത്തെ അപമാനിക്കൽ, സ്ത്രീയോട് അതിക്രമം നടത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വിപിൻ റോയ് എംബിഎ ബിരുദധാരി കൂടിയാണ്, കാക്കനാട്ടുള്ള ഒരു ഐടി കമ്പനിയിലെ മാനേജർരായി ജോലി ചെയ്യുകയാണ് ഇയാൾ എന്നാണ് ലഭിക്കുന്ന വിവരം. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു.

അതേസമയം നടി സോഷ്യൽ മീഡിയയിലൂടെയും ഇയാൾ നിരന്തരമായി ശല്യപ്പെടുന്നുവെന്ന് പരാതി നൽകിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam