ഞരമ്പിനാണ് നായയുടെ കടി കൊള്ളുന്നതെങ്കിൽ സ്ഥിതി ഗുരുതരമാകാം: പ്രതികരണവുമായി എസ്എടി ആശുപത്രി സൂപ്രണ്ട്  

MAY 3, 2025, 3:06 AM

തിരുവനന്തപുരം: കൊല്ലത്ത് വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധയുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി എസ്എടി ആശുപത്രി സൂപ്രണ്ട് ബിന്ദു. 

ഞരമ്പിനാണ് നായയുടെ കടി കൊള്ളുന്നതെങ്കിൽ സ്ഥിതി ഗുരുതരമാകാമെന്നും ആ സമയം വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകും എന്നത് സംശയമാണെന്നും എസ്എടി സൂപ്രണ്ട് പറഞ്ഞു. വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പറയരുതെന്നും നായ കടിച്ചതിന്റെ തീവ്രത അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

'കുട്ടിയുടെ നിലവിലെ സാഹചര്യം ഗുരുതരമാണ്. ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അവസാന ഡോസ് മാത്രമേ ബാക്കിയുണ്ടായിരുന്നുളളു.

vachakam
vachakam
vachakam

ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നു. പക്ഷെ പേവിഷ ബാധയുടെ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു. വളരെ നിര്‍ഭാഗ്യകരമായ സാഹചര്യമാണിത്. കുഞ്ഞിന്റെ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യും'- ബിന്ദു പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam