കൊച്ചി: സിറോമലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള മെത്രാനെ വാഴിച്ചിട്ട് 12 വര്‍ഷം. 2013 ല്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലാണ് ഒടുവില്‍ അതിരൂപതയില്‍ നിന്ന് മെത്രാനായത്. ഭൂമി വിവാദവും കുര്‍ബാന തര്‍ക്കവും മൂലം സഭാ നേതൃത്വവുമായി അതിരൂപതാ പക്ഷം അകന്നത് സമീപകാലത്ത് അതിരൂപതയില്‍ നിന്നുള്ള മെത്രാന്‍മാര്‍ വരുന്നതിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
കുര്‍ബാന തര്‍ക്കത്തില്‍ സമവായം ഉണ്ടായ സാഹചര്യത്തില്‍ അതിരൂപതക്കാരായ രണ്ട് സഹായ മെത്രാന്മാര്‍ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മെത്രാന്‍ സ്ഥാനത്തേക്ക് അതിരൂപതാ പക്ഷം ഉയര്‍ത്തിക്കാട്ടിയവരെ സഭാ സിനഡ് അംഗീകരിക്കാത്തതും സിനഡ് മുന്നോട്ടുവച്ച പേരുകള്‍ അതിരൂപതാ പക്ഷം വേണ്ടന്നുവെച്ചതുമാണ് മെത്രാന്‍ സ്ഥാനം വീണ്ടും അകന്നുപോകാന്‍ കാരണമായത്.
സഭയുടെ മേജര്‍ അതിരൂപതയാണ് എറണാകുളം-അങ്കമാലി അതിരൂപത. ഏറ്റവും കൂടുതല്‍ വിശ്വാസികളും വൈദികരുമുള്ള രൂപത കൂടിയാണിത്. സിനഡിലെ വിവിധ കമ്മിഷനുകളിലും എറണാകുളത്തിന്റെ പ്രാതിനിധ്യം ഇപ്പോള്‍ കുറവാണ്. അതിരൂപതയെ സിനഡ് അവഗണിക്കുകയാണെന്നും ഒരു ദശാബ്ദത്തിലേറെയായി അതിരൂപതയിലെ ഒരു വൈദികനെപ്പോലും മെത്രാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ലെന്നും അതിരൂപത അല്‍മായ മുന്നേറ്റം കുറ്റപ്പെടുത്തുന്നു. സ്വദേശത്തും വിദേശത്തുമായി മെത്രാനാകാന്‍ യോഗ്യതയുള്ള അതിരൂപതയിലെ വൈദികര്‍ അനേകമുണ്ട്. എന്നാല്‍, അവരാരും പരിഗണിക്കപ്പെടാതിരിക്കാന്‍ കാരണം വിഭാഗീയ ചിന്താഗതിയാണെന്നാണ് അല്‍മായ മുന്നേറ്റത്തിന്റെ ആരോപണം.
അതിനിടെ, കൂരിയ ബിഷപ്പിനെ കല്യാണ്‍ രൂപത ആര്‍ച്ച് ബിഷപ്പായി നിയമിച്ച സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് പുതിയ ബിഷപ്പിനെ കണ്ടെത്തേണ്ടതുണ്ട്. ഇതോടൊപ്പം എറണാകുളം അതിരൂപതയിലേക്കും ബിഷപ്പ് ഉണ്ടാകുമെന്നാണ് സൂചന. മെത്രാന്‍സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യേണ്ടവരുടെ പേരുകള്‍ വത്തിക്കാന്റെ അനുമതിക്കായി സഭ ഉടന്‍ അയയ്ക്കുമെന്നാണ് വിവരം. പേരുകള്‍ വത്തിക്കാന്‍ അംഗീകരിച്ചാല്‍ അടുത്ത സിനഡില്‍ എറണാകുളത്തിന് പുതിയ മെത്രാന്‍ പ്രഖ്യാപനമുണ്ടായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്