തൃശൂർ: മറ്റത്തൂരിലെ കൂറുമാറ്റ വിവാദത്തിൽ വീണ്ടും ട്വിസ്റ്റ്. ബിജെപിയുമായി ചേർന്നുള്ള ഭരണസമിതിയുമായി സഹകരിക്കാനാകില്ലെന്ന് രാജി വെച്ച രണ്ട് മുൻ കോൺഗ്രസ് അംഗങ്ങൾ.
കോൺഗ്രസ് പ്രവർത്തകരുടെ വോട്ട് വാങ്ങിയ തങ്ങൾ എങ്ങനെ ബിജെപിയെ പിന്തുണയ്ക്കും എന്നതാണ് ഇവരുടെ ചോദ്യം. മറ്റത്തൂരിലെ പ്രാദേശിക നേതാക്കളുടെ താല്പര്യം മാത്രമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
രാജിക്ക് മുൻപായി ഡിസിസി ചർച്ചയ്ക്ക് വിളിച്ചിരുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞിരുന്നതായും അംഗങ്ങൾ പറഞ്ഞു. അതേസമയം, മറ്റത്തൂരിലെ കൂറുമാറ്റത്തിനെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. കോൺഗ്രസ് - ബിജെപി അവിശുദ്ധ ബന്ധം എന്ന പ്രചാരണം എൽഡിഎഫ് ശക്തമാകും. 'അനായേസേന ലയനം' എന്ന പേരിൽ ഇന്ന് മറ്റത്തൂരിൽ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
