ആലപ്പുഴ: സുഹൃത്തിനെ വടിവാളിന് വെട്ടി പരിക്കേൽപ്പിച്ച യുവാക്കൾ റിമാന്റിൽ. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
തുറവൂർ കിണറ്റുകര വീട്ടിൽ യശ്വന്ത് വയസ്സ് (26) സമീപവാസി ഗോപകുമാർ (21) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരുടേയും സുഹൃത്തായ അമൻ(21) നെ ഗോപകുമാറിന്റെ വീട്ടിൽ വെച്ച് മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തർക്കത്തെതുടർന്ന് വടിവാൾ കൊണ്ട് വെട്ടിയും കമ്പി വടി കൊണ്ട് അടിച്ചും ഇരുവരും ചേർന്ന് പരുക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതര പരുക്കുകളോടെ അമനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്