മോഡലിങ്ങിന്റെ മറവില്‍ അന്താരാഷ്ട്ര സെക്സ് റാക്കറ്റ്; പുറത്ത് വരുന്നത് ക്രൂര പീഡന വിവരങ്ങള്‍, കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍

MAY 18, 2026, 8:34 PM

തിരുവനന്തപുരം: മോഡലിങ് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ വിദേശത്തെത്തിച്ച് സെക്‌സ് റാക്കറ്റിന്റെ കെണിയില്‍പ്പെടുത്തിയ കേസില്‍ നിര്‍ണായക നീക്കങ്ങളുമായി പൊലീസ്. കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെ കൊച്ചിയില്‍ നിന്ന് പിടിയിലായ പ്രമുഖ മോഡല്‍ അലീനയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

മുംബൈയില്‍ നിന്ന് അറസ്റ്റിലായ മറ്റൊരു പ്രധാന പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും. വിദേശത്ത് എത്തിക്കപ്പെട്ട നിരവധി യുവതികള്‍ ഈ സംഘത്തിന്റെ ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ദുബായില്‍ എത്തിച്ച ശേഷം യുവതികള്‍ക്ക് നിര്‍ബന്ധപൂര്‍വം ലഹരി മരുന്ന് നല്‍കിയാണ് പീഡിപ്പിച്ചിരുന്നത്. പീഡന ദൃശ്യങ്ങള്‍ മൊബൈലിലും മറ്റും പകര്‍ത്തി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.

മാനഹാനി ഭയന്ന് പലരും പരാതി നല്‍കാന്‍ മടിക്കുന്ന സാഹചര്യത്തില്‍, നിലവില്‍ മൂന്ന് പരാതികള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കൂടുതല്‍ ഇരകള്‍ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പൊലീസ് കരുതുന്നത്. കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലായ അലീന മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണെന്ന് പൊലീസ് വ്യക്തമാക്കി. നഗരത്തിലെ പ്രമുഖ ഗുണ്ടാ സംഘങ്ങളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ഗുണ്ടാ ബന്ധങ്ങള്‍ ഉപയോഗിച്ചാണോ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തിന് പിന്നില്‍ വലിയൊരു അന്താരാഷ്ട്ര ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പിടിയിലായ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ റാക്കറ്റിലെ കൂടുതല്‍ സ്രാവുകളെ വലയിലാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam