ജപ്തി ഭീഷണി; പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

MARCH 28, 2024, 4:47 PM

പത്തനംതിട്ട: കിടപ്പുരോഗി സ്വയം കുത്തി മരിച്ചതായി റിപ്പോർട്ട്. പത്തനംതിട്ട നെല്ലിമുകൾ സ്വദേശി യശോദരൻ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീട് ബാങ്ക് ജപ്തി ചെയ്യാനിരിക്കെ ആണ് മരണം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം.

ഇദ്ദേഹത്തിന് അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം 25 ആയിരുന്നു ജപ്തി ചെയ്യാനിരുന്നത്. 23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. 

ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam