ദേശീയപാതയിൽ ഇന്നോവ ലോറിയിലിടിച്ചു; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

JUNE 4, 2026, 9:34 PM

മലപ്പുറം: ദേശീയപാത 66ൽ ഉണ്ടായ ഗുരുതര വാഹനാപകടത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മലപ്പുറം കോഹിനൂരിന് സമീപം രാത്രിയോടെയായിരുന്നു അപകടം നടന്നത്.

നിർ‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇന്നോവ കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഇവരുടെ മരണം സ്ഥിരീകരിച്ചു.

മരിച്ചവർ തൃശൂർ ജില്ലയിലെ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധുവായ ജഹാന എന്നിവരാണ്. രാത്രി 12 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

vachakam
vachakam
vachakam

അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ അമിതവേഗമോ മറ്റ് സാഹചര്യങ്ങളോ അപകടത്തിലേക്ക് നയിച്ചോയെന്ന കാര്യം പരിശോധിച്ചുവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam