വാഹനം കവർച്ച ചെയ്യാനുള്ള നാലംഗ ക്വട്ടേഷൻ  സംഘത്തെ പൊക്കി   പൊലീസ് 

SEPTEMBER 22, 2025, 2:00 AM

കൽപ്പറ്റ: വാഹനം കവർച്ച ചെയ്യാനുള്ള നാലംഗ ക്വട്ടേഷൻ സംഘത്തിന്റെ  പ്ലാൻ പൊളിച്ച് കേരള പൊലീസ്. 

കൽപ്പറ്റ വിനായകയിൽ റോഡിലേക്ക് അഭിമുഖമായി ഒരു ഇന്നോവ കാർ നിർത്തിയിട്ടത് രാത്രി പട്രോളിംഗ് നടത്തിയിരുന്ന കൽപ്പറ്റ കൺട്രോൾ റൂം എ.എസ്.ഐ സി. മുജീബ്, ഡ്രൈവർ എ.എസ്.ഐ നെസ്സി, സിവിൽ പൊലീസ് ഓഫീസർ ജാബിർ എന്നിവരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.

സംശയം തോന്നിയതോടെ വാഹനത്തിന് അടുത്തേക്ക് നീങ്ങിയപ്പോൾ പിറകിൽ നാല് പേർ മാറി നിൽക്കുന്നത് കണ്ടു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്ലാൻ പൊളിഞ്ഞത്. 

vachakam
vachakam
vachakam

കണ്ണൂർ സ്വദേശികളായ മുഴക്കുന്ന് കയമാടൻ വീട്ടിൽ പക്രു എന്ന എം. ഷനീഷ്(42), പരിയാരം പൊയിൽതെക്കിൽ വീട്ടിൽ സജീവൻ (43), വിളക്കോട്പറയിൽ വീട്ടിൽ കെ.വി ഷംസീർ (34), വിളക്കോട് കൊക്കോച്ചാലിൽ വീട്ടിൽ കെ.എസ്. നിസാമുദ്ധീൻ(32) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ കൽപ്പറ്റ വിനായകയിൽ വെച്ച് പിടികൂടിയത്.

ഷനീഷ് വധശ്രമം, കവർച്ച, ആയുധം കൈവശം വെക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും ഫോറസ്റ്റ് കേസിലും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടാം പ്രതിയായ സജീവനും മുമ്പ് പ്രതിയാണ് കേസുകളിൽ. ഇവർ ഒന്നിച്ച് കവർച്ച നടത്തുന്നതിനായി മുന്നൊരുക്കം ചെയ്ത് കൽപ്പറ്റയിൽ എത്തിയതാണെന്ന് മനസ്സിലാക്കിയ പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്തു. പ്രതികളിലേക്ക് എത്തിയതിന്റെ തുടക്കം ഇങ്ങനെയാണ്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam