'വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നത്'; കുഞ്ചാക്കോ ബോബൻ

AUGUST 5, 2025, 12:00 AM

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലത്തിലെ 28 സർക്കാർ, എയ്ഡഡ് എൽപി, യുപി സ്കൂളുകളിൽ പഠിക്കുന്ന 7081 കുട്ടികൾക്കായി ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയ്ക്ക് തുടക്കമായി. പിടി തോമസ് ഫൗണ്ടേഷന്റെ സഹകരണത്തിൽ ബിപിസിഎല്ലിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപയുടെ ചെലവിൽ, 165 അധ്യയനദിനങ്ങൾക്കായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ‘സുഭിക്ഷം തൃക്കാക്കര’ എന്നാണ് പേര്. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ ആണ് പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിച്ചത്.

“വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്. കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സർക്കാരിന്റെ മുൻഗണന ആവശ്യം. കുട്ടികൾക്ക് പോഷകാഹാരമുള്ള പ്രഭാതഭക്ഷണം നൽകുന്ന ‘സുഭിക്ഷം തൃക്കാക്കര’ പദ്ധതി ഏറ്റവും മാതൃകാപരമായൊരു തുടക്കമാണെന്ന് പദ്ധതി ഉദ്‌ഘാടനം ചെയ്തു കൊണ്ട് കുഞ്ചാക്കോബോബൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam