റെയിൽവേ സ്റ്റേഷനുകളിൽ ഇനി പൊരിച്ച കോഴിയും

MAY 24, 2026, 9:16 PM

പയ്യന്നൂർ: യാത്രക്കാർക്ക് പുത്തൻ ഭക്ഷണാനുഭവങ്ങൾ സമ്മാനിക്കാനും ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാനുമായി റെയിൽവേ പുതിയ പദ്ധതികളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ട്രെയിൻ യാത്രക്കാർക്ക് പ്രിയപ്പെട്ട ആഗോള ബ്രാൻഡുകളുടെ പൊരിച്ച കോഴി (ഫ്രൈഡ് ചിക്കൻ) ഇനി റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാകും.

ആദ്യഘട്ടത്തിൽ കേരളത്തിലെയും മംഗളൂരുവിലെയും എട്ട് പ്രധാന സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുക്കുന്നത്. ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, മംഗളൂരു സെൻട്രൽ എന്നീ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് ഇനിമുതൽ ഈ രുചിക്കൂട്ടുകൾ ആസ്വദിക്കാം.

ടിക്കറ്റ് വിൽപനയ്ക്ക് പുറമെയുള്ള വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ സ്റ്റേഷനുകളിൽ വിപുലമായ വൈവിധ്യവത്കരണ പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ കണ്ണൂർ ഉൾപ്പെടെയുള്ള 18 സ്റ്റേഷനുകളിൽ എ.ടി.എം മെഷീനുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന് പുറമെ ഐസ്‌ക്രീം പാർലറുകൾ, പലചരക്ക് കടകൾ, ചെരുപ്പുകടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, മൊബൈൽ സ്റ്റോറുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയും റെയിൽവേ സ്റ്റേഷനുകളിൽ ഉടൻ യാഥാർത്ഥ്യമാകും.

vachakam
vachakam
vachakam

പാലക്കാട് ടൗൺ, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്ക് പിന്നാലെ കോഴിക്കോട്ടും റെയിൽ കോച്ച് റസ്റ്ററന്റ് വരുന്നു. പഴയ ട്രെയിൻ കോച്ചുകൾ രൂപമാറ്റം വരുത്തി അതിനുള്ളിൽ അത്യാധുനിക ഭക്ഷണശാലയൊരുക്കുന്നതാണ് ഈ പദ്ധതി. കോഴിക്കോട് കോച്ച് റസ്റ്ററന്റിനായുള്ള ടെൻഡർ നടപടികൾ റെയിൽവേ വിളിച്ചുകഴിഞ്ഞു. അതേസമയം, പയ്യന്നൂരിൽ 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കോച്ച് റസ്റ്ററന്റിന്റെ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ഈ പദ്ധതി ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam