നോളജ് സിറ്റിയിൽ സ്വാതന്ത്ര്യദിനമാഘോഷിച്ചു

AUGUST 15, 2025, 11:56 AM


നോളജ് സിറ്റി : രാജ്യത്തിന്റെ 79 -ാം സ്വാതന്ത്ര്യ ദിനം മർകസ് നോളജ് സിറ്റിയിൽ സമുചിതമായി ആഘോഷിച്ചു. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് പതാക ഉയർത്തി സന്ദേശ പ്രഭാഷണം നടത്തി.
അസമത്വം നിറഞ്ഞ വികസനം അനീതിയാണ് സൃഷ്ടിക്കുന്നതെന്നും നന്മകൾ ഒരുവിഭാഗത്തിന് മാത്രം ലഭിക്കുമ്പോൾ 'വികസിത് ഭാരത്' എന്നതിന് പകരം 'ഡിവൈഡെഡ് ഭാരത്' ആണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെ പൂർണമായി സ്പർശിച്ചുകൊണ്ടുള്ള വികസനമാണ് മർകസ് നോളജ് സിറ്റി നടപ്പാക്കുന്നതെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരേഡ്, മധുര വിതരണം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഫ്രീഡം ടോക്ക്, ദേശഭക്തി ഗാനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. സി.എ.ഒ അഡ്വ. തൻവീർ ഉമർ, സി.എഫ്.പി.എം.ഒ. ഡോ. നിസാം റഹ്മാൻ, ശബീറലി ഇല്ലിക്കൽ, അബ്ദുൽ ഗഫൂർ എ.കെ, ഡോ. മുജീബ് റഹ്മാൻ, മുഹിയദ്ദീൻ ബുഖാരി, ഡോ. യു.കെ. ഹാഫിസ് മുഹമ്മദ് ശരീഫ്, ഡോ. പി.വി. ശംസുദ്ദീൻ, അലിക്കുഞ്ഞി ദാരിമി, ഹബീബുറഹ്മാൻ, ഹംസ അഞ്ചുമുക്കിൽ തുടങ്ങിയവർ സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam