തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ ജില്ലാ നേതൃത്വം നടപടിയെടുക്കാനൊരുങ്ങിയതായി റിപ്പോർട്ട്. കോളേജ് യൂണിറ്റ് കമ്മിറ്റി പ്രശ്നമാണ് എന്ന് ജില്ലാ നേതൃത്വം വിലയിരുത്തി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് യൂണിറ്റിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത് എന്നാണ് ലഭിക്കുന്ന വിവരം. യൂണിറ്റ് പിരിച്ചുവിടാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
യൂണിറ്റ് സെക്രട്ടറി ഒഴികെ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കാനും തീരുമാനമായി. കോളേജില്‍ നിന്നുളള ജില്ലാ-ഏരിയാ കമ്മിറ്റി അംഗങ്ങളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും എന്നും പകരം അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തും എന്നും റിപ്പോർട്ടുകൾ ഉണ്ട്. നിരന്തരം പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമുണ്ടാക്കി സംഘടനയെ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിസന്ധിയിലാക്കുകയാണെന്നാണ് വിമര്‍ശനമുയര്‍ന്നത്. യൂണിവേഴ്‌സിറ്റി ഫെസ്റ്റുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും ക്രമക്കേട് ആരോപണമുയര്‍ന്നിട്ടുണ്ട് എന്നും വിവരങ്ങൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
