തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജുവിനാണ് കേസിൻ്റെ അന്വേഷണ ചുമതല.
വ്യാഴാഴ്ച രാവിലെയാണ് പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ആനന്ദിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
അതേസമയം എസ്എപി ക്യാമ്പിൽ ആനന്ദിന് ക്രൂരമായ അനുഭവങ്ങളുണ്ടായെന്നാണ് കുടുംബത്തിൻ്റെ പ്രധാന ആരോപണം. മേലുദ്യോഗസ്ഥരിൽ നിന്ന് പീഡനം നേരിട്ടു. ജാതി അധിക്ഷേപം നേരിടേണ്ടി വന്നെന്നും ആനന്ദിൻ്റെ കുടുംബം ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
